Noorukodi devi Temple
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.
മീനമാസത്തിലെ രോഹിണിനാളിലാണ് അമ്മയുടെ തിരുവുത്സവം കൊണ്ടാടുന്നത്. വ്യത്യസ്ഥതയാർന്ന ഭൂപ്രകൃതിയാണ് നൂറുകോടി ദേവിക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തുള്ളത്. നൂറുകോടി കുളവും, സർപ്പകാവും ആയിരേത്ത് മൂർത്തിക്കാവും, കളരിഭാവത്തിൽ നിൽക്കുന്ന ക്ഷേതവുമാണ്. വിശാലമായ കരിങ്ങാലിപുഞ്ച ഈ ക്ഷേത്രത്തിന് ചുറ്റുമായി നിൽക്കുന്നത് ഇവിടുത്തെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്നു.
Noorukodi devi temple is one of the ancient kalari temple in kerala. It is morethan 1000 years old . The main diety here is Bhadra Kali "Bala Bhadra" The temple is in Alappuzha District ,Mavelikkara taluk Nooranadu.The temple is 23 Kms from Harippad and 18 Kms from Kayamkulam. . .Noorukodi devi temple is located at a distance of 130 kms from Nedumbassery International Airport.
Pooja Timings
MORNING
രാവിലെ നട തുറപ്പ് :6.30 AM നട അടക്കൽ :9.30 AM
EVENING
വൈകീട്ട് നട തുറപ്പ് :5.30 PM നട അടക്കൽ :7.00 PM
History
മദ്ധ്യതിരുവിതാംകൂറിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് നൂറനാട് പടനിലം പാലമേൽ ദേവി ക്ഷേത്രം. ശാന്ത സ്വരൂപിണിയും അഭീഷ്‌ട വരദായിനിയുമായ ഭദ്രാദേവിയാണ് ഇവിടെ കുടികൊള്ളുന്നത് . പുരാതന കാലത്തു ഇവിടം നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നപ്പോൾ ഇവിടം കായംകുളം രാജ്യത്തിൻറെ അതിർത്തി പ്രദേശമായിരുന്നു ക്ഷേത്രം ഉൾകൊള്ളുന്ന നൂറനാട് ദേശം.അയൽ രാജ്യത്തുനിന്നുള്ള ആക്രമണങ്ങൾ മൂലം ജനജീവിതം കഷ്ടതയിലും ദുരിതത്തിലുമാണ്ടപ്പോൾ കായംകുളം രാജാവ് ഇവിടം സന്ദർശിക്കുകയും രാജകൊട്ടാരവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നൂറുകോടി കുടുംബ കരണവരുമായി കൂടിയാലോചിച്ചു ഒരു കളരി സ്ഥാപിക്കുന്നതിനും അവിടെ തദ്ദേശ വാസികളെ കളരിമുറകൾ അഭ്യസിപ്പിച്ചു രാജ്യസംരക്ഷണത്തിനായി പടയാളികളായി മാറ്റുകയും ച്യ്തിരുന്നു.
തുടർന്ന് കൊട്ടാരം ജ്യോതിഷികളെ വിളിച്ചുവരുത്തി ദൈവചിന്തനം നടത്തുകയും അതിന് പ്രകാരം ഭഗവതിയെ കളരി ഭാവത്തിൽ ക്ഷേത്രം നിർമിച്ചു കുടിയിരുത്തണമെന്നും കാണുകയുണ്ടായി.അപ്രകാരം മഹാരാജാവിന്റെ സാന്നിധ്യത്തിലും സഹായത്തിലും നൂറുകോടി കളരിയിൽ താന്ത്രികവിധിപ്രകാരം മാധവശ്ശേരി മഠത്തിൽ നിന്നും ഭദ്രാദേവി വിഗ്രഹം പ്രതിഷ്ഠിതമായി
ദേവിയെ അനുദിനം ഉപാസിക്കുന്ന ഭക്തർ അഭിവൃദ്ധിയിലേക്ക് ഉയരുമെന്നതിൻ്റെ ദൃഷ്ട്ടാന്തമാണ് പിന്നീട് ദേശത്തുണ്ടായതെല്ലാം. ദേശവാസികളുടെ ക്ഷേമാന്വേഷണങ്ങൾക്കായും ഭദ്രാദേവി ദർശനത്തിനായും മഹാരാജാവ് വർഷത്തിൽ മൂന്ന് പ്രാവശ്യം നൂറുകോടിയിൽ എത്തുമായിരുന്നു. അയൽരാജാവുമായുള്ള ചർച്ചകൾക്കും സന്ധിസംഭാഷണങ്ങൾക്കും അക്കാലത്തു മുഖ്യവേദിയായിരുന്നത് നൂറുകോടി ക്ഷേത്രമായിരുന്നു.